ആലുവ ടൗണ്‍ഹാളിന് സമീപം ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തി. ട്രാന്‍സ്ജെന്‍ഡറായ ഗൗരിയുടെ മൃതദേഹമാണ് ആലുവ സെന്റ് സേവ്യേഴ്സ് കോളേജിനു സമീപം കാടുമൂടിയ സ്ഥലത്ത് കണ്ടെത്തിയത്.ആള് സഞ്ചാരം കുറഞ്ഞ സ്ഥമാണ് ഇവിടം. സമീപവാസിയായ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്. കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ ആസ്ബെറ്റോസ് വീണുകിടക്കുന്ന നിലയിലുമായിരുന്നു.നാളെ ഇന്‍ക്വസ്റ്റ് പൂര്ത്തിയതാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റും. ഇയാളെ പ്രദേശത്ത് സ്ഥിരമായി കാണാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.