ആർഎസ്‌എസുകാർക്ക്‌ മാത്രം പതിനഞ്ചാം സ്വാതന്ത്ര്യദിനാശംസകളെന്ന് വി.ടി ബല്‍റാം

0
95

ആർ.എസ്.എസുകാരെ പരിഹസിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാമിന്‍റെ സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്നുള്ള ഫേസ്ബുക് പോസ്റ്റ്. എല്ലാ ഭാരതീയര്‍ക്കും 71ാമത് സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്നപ്പോള്‍ 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട്‌ തൊട്ട ആർ.എസ്.എസുകാർക്ക്‌ പതിനഞ്ചാം വാർഷികാശംസകളാണ് ബൽറാം ആശംസിച്ചിരിക്കുന്നത്. കലക്ടറുടെ ഉത്തരവ് ലംഘിച്ച് പാലക്കാട് എയ്ഡഡ് സ്കൂളിലെ സ്വാതന്ത്ര്യദിനാഷോഷത്തിന് പതാക ഉയര്‍ത്തിയ ആർ.എസ്.എസ് മുഖ്യന്‍ മോഹന്‍ ഭാഗവതിനെയും അതിന് അവസരമൊരുക്കിയ സര്‍ക്കാരിനെയും ബൽറാം പരിഹസിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here