ഓണക്കാലമായി; ബാംഗ്ലൂര്‍ ബസ് സര്‍വ്വീസുകള്‍ കൊള്ളതുടങ്ങുന്നു

0
1116

ഓണക്കാലം അടുത്തതോടെ സ്വകാര്യബസ് സര്‍വ്വീസുകള്‍ വന്‍കൊള്ളയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ്. ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കാതെ വരുമ്പോള്‍ ബാംഗ്ലൂര്‍, തമിഴ്‌നാട് പോലുള്ള നഗരത്തില്‍ നിന്നു നാട്ടിലേക്കെത്താനായി ഇവിടെയുള്ളവര്‍ സാധാരണ ആശ്രയിക്കുക സ്വകാര്യ ബസ് സര്‍വ്വീസുകളെയാണ്. എന്നാല്‍ ഈ സമയത്തെ യാത്രക്കാരെ പരമാവധി കൊള്ളയടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഏജന്‍സികള്‍.

ഉത്സവ സീസണ്‍ ആയതോടുകൂടി സാധാരണ ചാര്‍ജില്‍ നിന്നും നാലിരട്ടിയിലധികം തുകയാണ് ഇപ്പോള്‍ സ്വകാര്യബസ് ലോബികള്‍ ഊറ്റിയെടുക്കുന്നത്. അതായത് ഇപ്പോള്‍ ബുക്ക്‌  ചെയ്താല്‍  ബാംഗ്ലൂരില്‍ നിന്നു തൃശൂരിലേക്ക് ഓണസമയത്ത് ബസില്‍ എത്തണമെങ്കില്‍ 3500 രൂപ മുടക്കണം.

സാധാരണ ഇത്തരത്തിലുള്ള ഒരു യാത്രയില്‍ 850, 1700 രൂപ മാത്രം മുടക്കേണ്ടി വരുമ്പോള്‍ ഉത്സവ സീസണിലെ കൊള്ളലാഭം സാധാരണക്കാരന്റെ പോകറ്റ് കാലിയാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ടിക്കറ്റ് കിട്ടാതെ വരുമ്പോള്‍ ഇതേ ടിക്കറ്റിനു 5000 രൂപവരെയാണ് മുടക്കേണ്ടി വരുന്നത്.

ഇതിനെതിരെ തൃശൂര്‍ കൊരട്ടി സ്വദേശി ജെറിന്‍ ജോസ്  മുഖ്യമന്ത്രിക്കും, ധനമന്ത്രി തോമസ് ഐസക്കിനും പരാതി കൊടുത്തിട്ടുണ്ട്. പരാതിയിന്മേല്‍ നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണ് ഇവരെ പോലുള്ളവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here