ഫ്രീടൗൺ: ഞായറാഴ്ച മുതൽ തുടരുന്ന കനത്ത മഴയില്‍ ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണ വെള്ളത്തിന്നടിയിലായി. കനത്ത പ്രളയവും മണ്ണിടിച്ചിലും തുടരുന്നു. മൂന്നൂറിലേറെ പേര് മരിച്ചതായി കരുതുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
00 പേരുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. 312 പേർ മരിച്ചിട്ടുണ്ടെന്നു റെഡ് ക്രോസ് പറഞ്ഞു. വലിയതോതിൽ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫ്രീടൗണില്‍ വലിയ കുന്നില്‍ ഉരുൾപൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ദുരന്തം.
ഇന്നലെ പുലർച്ചെയാണ് ഉരുള്‍പൊട്ടല്‍ നടന്നത് നാട്ടുകാർ ഉറങ്ങിക്കിടക്കവെ അപകടമുണ്ടായതാണ് മരണസംഖ്യ കൂടാൻ കാരണം.