കാഞ്ഞങ്ങാടും ശാസ്താംകോട്ടയിലും ആര്‍എസ്എസ് ആക്രമണം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

0
780

കാഞ്ഞങ്ങാട് മാവുങ്കല്‍ പ്രദേശത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി – ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മടിക്കയ്യില്‍ ശ്യാംജിത്ത്, ആദര്‍ശ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ യോഗത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായത്.
കൊല്ലത്ത് സംഘര്‍ഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. മിഥുനാണ് വെട്ടേറ്റത്. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തനിടെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here