താന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ? പി.സി.ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് നടിയുടെ പരാതി

0
151


തിരുവനന്തപുരം: പി.സി.ജോര്‍ജ് എംഎല്‍എ നിരന്തരം നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് കത്തിന്റെ രൂപത്തില്‍ പരാതി നല്‍കി. ഇത്തരം പ്രസ്താവനയെ തുടര്‍ന്ന് പ്രതിക്ക് അനുകൂലമായ വാദഗതികള്‍ സംസ്ഥാനത്തിനകത്ത് നിന്നും ഉയരുന്നുണ്ട്. ഇതില്‍ ആശങ്കയുണ്ട്. കത്തിൽ നടി പറയുന്നു.

പി.സി.ജോർജിനെ പോലുള്ളവർ താൻ എന്തു ചെയ്യണമെന്നാണു കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹമധ്യത്തിൽ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?

ഞാനെന്തു തെറ്റാണു ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നെങ്കിൽ നന്നായിരുന്നു. സഹപ്രവർത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നെങ്കിൽ സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്നുതന്നെ സംശയമാണെന്നും നടി കത്തിൽ പറയുന്നു.

നടിയുടെ പരാതിയുള്ള വിമെൻ ഇൻ സിനിമ കലക്ടീവ് ഫെയ്സ് ബുക്ക് പോസ്റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here