ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി നികത്തല്‍ ആരോപങ്ങള്‍ അന്വേഷിക്കണമെന്ന് എന്‍.സി.പിയിലെ ഒരു വിഭാഗം നേതാക്കള്‍. കൊച്ചിയില്‍ ചേര്‍ന്ന എട്ട് ജില്ലാ പ്രസിഡന്റുമാരുടെ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ സത്യം തെളിയുന്നത് വരെ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഭൂമി കൈയ്യേറ്റം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റുമാര്‍ സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കും. കൂടാതെ ആഗസ്റ്റ് 20 കൊച്ചിയില്‍ ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം അവതരിപ്പിക്കാനും തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ട്.