പന്നിപ്പനി; യു.പിയിലെ സ്‌കൂളുകളില്‍ നാളെ മുതല്‍ അസംബ്ലിയില്ല

0
67

നാളെ മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളോടും രാവിലത്തെ അസംബ്ലികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പന്നിപ്പനിയുടെ പകര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ദ്വിവേദി പി.ടി.ഐയോട് പറഞ്ഞു. ഓഗസ്റ്റ് പതിമൂന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 695 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ മരിക്കുകയും ചെയ്തു.

കുട്ടികളില്‍ പന്നിപ്പനിയുടെ ബാധയും പകര്‍ച്ചയും തടയുക എന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പന്നിപ്പനി ബാധ തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാതല റാപിഡ് റെസ്പോണ്‍സ് ടീമുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here