പാലക്കാട്‌ ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി

0
106


എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ലെന്ന ചട്ടം ആര്‍ എസ് എസ് കാറ്റില്‍ പറത്തി. ഇക്കാര്യം ചൂണ്ടികാട്ടി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തി. കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ഭാഗവത് പതാക ഉയര്‍ത്തിയത്.

എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട്‌ ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കിയത്. ജനപ്രതിനിധിക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേ ബിജെപി സംഘര്‍ഷവുമായി രംഗത്തെത്തിയിരുന്നു. വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് മനസിലാക്കിയ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. അതേസമയം മോഹന്‍ ഭാഗവതിനെതിരെ നിയമനടപടിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here