പിണറായിയുടെ പേരു സുനി പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ? പി.സി ജോര്‍ജ്

0
112

നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലല്ലെന്നും, നടിക്കെതിരായ പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി പിസി ജോര്‍ജ് എംഎല്‍എ.

മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയതോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു. നാളെ പള്‍സര്‍ സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ലെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പി.സി. ജോര്‍ജ് പറഞ്ഞു.

ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് അറിയില്ലെന്നും അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതി. സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം.

തനിക്കെതിരെ പരാമര്‍ശം നടത്തിയ വനിതാ കമ്മീഷനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് പി. സി ജോര്‍ജ് നടത്തിയത്. യോഗ്യതയുള്ളവരാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് വരേണ്ടേത്. പലകുറി തോറ്റവരെയല്ല ആ സ്ഥാനത്ത് ഇരുത്തേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here