പി.സി. ജോര്‍ജിനെതിരെ ഫെയ്‌സ്ബുക്ക് വിമര്‍ശനവുമായി ആഷിക് അബു

0
72

പി.സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബു പിസി ജോര്‍ജിനെ വിമര്‍ശിച്ചത്. എപ്പോഴും കൈവശമുള്ള തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങളെന്നാണ് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയത്.

നാലഞ്ചുപേര്‍ ഉന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ‘ധൈര്യശാലി ‘യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും ‘തോക്ക് ‘ നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here