പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി; 71–ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കമായി

0
86

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തിയതോടെ രാജ്യത്തിന്റെ 71–ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കമായി. പ്രധാനമന്ത്രി അല്‍പ്പ സമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയുടെ നാലാം സ്വാതന്ത്ര്യദിന പ്രസംഗമാണ് നടക്കാന്‍ പോകുന്നത്.

രാജ്യത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ ചിത്രം അദ്ദേഹം ഈ അവസരത്തില്‍ ജനങ്ങള്‍ക്ക് മുന്‍പാകെ നല്‍കും. സര്‍ക്കാരിന്‍റെ പുതിയ ജനോപകാര പദ്ധതികളും മോദി പ്രഖ്യാപിക്കും. ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്ഘട്ടിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി.

സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. .കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയില്‍ ചടങ്ങുകള്‍ നടന്നു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here