ഇന്ത്യയില്‍ ബ്ലൂവെയില്‍ ഗെയിം നിരോധിക്കണം; കേന്ദ്രത്തോട് മേനക ഗാന്ധി

1
79

മരണക്കളിയായ ബ്ലൂവെയില്‍ ഗെയിം ഇന്ത്യയില്‍ നിരോധിക്കണമെന്ന് മേനക ഗാന്ധി. ഗെയിം കളിച്ചത് രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ഗെയിം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗെയിമിനെക്കുറിച്ച് വലിയ ആശങ്കയാണ് രക്ഷിതാക്കളില്‍ പടര്‍ന്നിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മനേക ഗാന്ധി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെയും ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദിനെയും സമീപിച്ചു.

ലോകത്ത് ഇതുവരെ ബ്ലൂവെയില്‍ കളിച്ച് നൂറിലധികം ആളുകള്‍ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍. കുട്ടികള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കളിക്കുന്നുണ്ടോ എന്ന കാര്യം രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും മേനക ഗാന്ധി ആവശ്യപ്പെട്ടു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here