ബ്ലൂ വെയ്ല്‍: കേരളത്തിലെ ആദ്യത്തെ ഇര തിരുവനന്തപുരത്ത്

0
703

ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിം ബ്ലൂ വെയ്‌ലില്‍ കേരളത്തിലെ പതിനാറുകാരന്റെ ജീവനും അപഹരിച്ചു. കേരളത്തില്‍ തിരുവനന്തപുരത്തിലെ മനോജാണ് ഈ ഗെയ്മിലൂടെ ആത്മഹത്യ ചെയ്തത്. ബ്ലൂ വെയ്‌ലില്‍ ഗെയിം കളിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അമ്മ വെളിപ്പെടുത്തി. ആത്മഹത്യചെയ്ത മനോജ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവമാണിത്.

ഒന്‍പത് മാസം മുമ്പാണ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തത്. കുട്ടി ഗെയിം കളിക്കുന്നു എന്നറിഞ്ഞ മാതാപിതാക്കള്‍ മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗെയിമിന്റെ നിയമപ്രകാരം ആത്മഹത്യക്കു മുമ്പ് ഫോണില്‍ നിന്നും ഗെയിം പൂര്‍ണ്ണമായും ഡിലിറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ഗെയിം കളിച്ചു തുടങ്ങിയതിനുശേഷം മനോജ് വീട്ടുകാരില്‍ നിന്നും അകലുകയായിരുന്നു. വീട്ടുകാര്‍ക്കൊപ്പമല്ലാതെ എങ്ങുംപോയിട്ടില്ലാത്ത കുട്ടി ഒറ്റയ്ക്ക് കടല്‍ കാണാന്‍ പോകുകയും കയ്യില്‍ കോമ്പസ് കൊണ്ട് മുറിക്കുകയും ചെയ്തിരുന്നു. കൂടാതെ രാത്രി സമയത്ത് കുട്ടി സെമിത്തോരിയില്‍ ഒറ്റയ്ക്ക് പോയി ഇരിക്കുക പതിവാക്കിയിരുന്നു. നീന്തല്‍ അറിയാതിരുന്ന മനോജ് പുഴയില്‍ ചാടുകയും ചെയ്തു. ഇതെല്ലാം ഈ ഗെയ്മിന്റെ സ്വാധീനമാണെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here