ബ്ലൂ വെയ്ല്‍ ഗെയിം നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

0
66

മരണക്കളിയായ ബ്ലൂ വെയ്ല്‍ ചാലഞ്ച് എന്ന ഗെയിം നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഗൂഗിള്‍, വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മൈക്രോ സോഫ്റ്റ്, യാഹു എന്നിവയില്‍ നിന്നൊക്കെ ഗെയിമിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗെയിമിന്റെ അതേ പേരിലോ സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക് ആന്‍ഡ് ഐ.ടി മന്ത്രാലയം ഓഗസ്റ്റ് പതിനൊന്നിനാണ് വിവിധ സേവനദാതാക്കള്‍ക്ക് കത്തയച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗെയിം കളിച്ച പല കുട്ടികളും ആത്മഹത്യ ചെയ്യുകയോ അതിന് ശ്രമിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമ്പത് ദിവസം നീളുന്ന കളിയാണിത് ആത്മഹത്യാ ഗെയിം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍. ഒരു അഡ്മിനിസ്ട്രേറ്ററാണ് നിയന്ത്രിക്കുന്ന കളിയില്‍ കളിക്കുന്നയാള്‍ ഈ അഡ്മിനിസട്രേറ്ററുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. നിര്‍ദേശങ്ങള്‍ എല്ലാം പാലിക്കപ്പെട്ടാലെ കളിയില്‍ വിജയിക്കാനാകൂ. അമ്പതാം ദിവസം ആത്മഹത്യ ചെയ്യാനാണ് ആവശ്യപ്പെടുക.

അതേസമയം ഗെയിം നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു കൊണ്ട് മേനകാ ഗാന്ധിയും ഇന്ന് രംഗത്ത് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here