മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍; പ്രധാന അധ്യാപകനെതിരെ നടപടിയുണ്ടാകും

0
90


പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ആര്‍.എസ്.എസ് സംഘചാലക് മോഹന്‍ ഭാഗവത് ജില്ലാഭരണകൂടത്തിന്റെ വിലക്ക് മറി കടന്ന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുക്കാനും കളക്ടര്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ലംഘനമുണ്ടായതായി തഹസില്‍ദാര്‍ കണ്ടെത്തി. പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ഇന്ന് രാവിലെ 8.25 ഓടെയാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.

രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതിനാല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പതാക ഉയര്‍ത്തലുമായി ബന്ധപ്പെട്ട ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

 

LEAVE A REPLY

Please enter your comment!
Please enter your name here