രാജ്യത്ത് വിശ്വാസത്തിന്റെ പേരിലുള്ള അക്രമം രാജ്യത്ത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തിലായിരുന്നു മോദിയുടെ ഈ പരാമര്‍ശം.
ഇന്ത്യയുടെ യശ്ശസ് ലോകത്ത് ഉയര്‍ന്നുവരികയാണ്. ഭീകരതെക്കെതിരായ പോരാട്ടത്തില്‍ ലോകം നമ്മോടൊപ്പമുണ്ട്. അക്രമം സന്തോഷം നല്കുന്ന കാര്യമല്ല. നമ്മെ സഹായിച്ചുക്കൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രങ്ങളോടും ഞാന്‍ നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു.
പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സൈനികരേയും മോദി പ്രസംഗത്തില്‍ അഭിനന്ദിച്ചു. മുത്തലാഖിനെതിരെയുള്ളത് വിവേചനത്തിനെതിരെയുള്ള പോരാട്ടമാണെന്ന് മോദി വിശേഷിപ്പിച്ചു. അവരെ അഭിനന്ദിക്കുന്നു. എല്ലാവര്ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യം. 2022ല്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കും. ഗോരഖ്പുര്‍ ദുരന്തത്തിന്റെ ഇരകള്‍ക്കൊപ്പം തോളോട് ചേര്‍ന്ന് നില്‍ക്കുമെന്നും മോദി പറഞ്ഞു.