രാജ്യത്തെ റെയില്‍വെ സ്വച്ഛ്ഭാരത് കാമ്പെയിന് നാളെ മുതല്‍ ആരംഭിക്കും. 31-ാം തീയതി വരെയുള്ള ദിവസങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രീമിയം തീവണ്ടികളില്‍ ഉള്‍പ്പെടെ 200 തീവണ്ടികളിലാണ് പ്രത്യേക ശുചീകരണ പ്രവര്ത്തനങ്ങളള് നടത്തുക. ഇത് കൂടാതെ 69 പുതിയ തീവണ്ടികളെ കൂടി ശുചീകരണ കാമ്പെയിനിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
രാജധാനി, ശതാബ്ദി, സമ്പര്‍ക്ക് ക്രാന്തി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രീമിയം തീവണ്ടികളിലും ശുചീകരണം നടത്തും. കൂടാതെ പുതിയ തീവണ്ടികളായ ഗതിമാന്‍, തേജസ്, ഹംസഫറും പട്ടികയിലുണ്ട്.
ഇതില്‍ കേരളത്തിലൂടെ ഓടുന്ന നാല് വണ്ടികളും ഉള്‍പ്പെടുന്നുണ്ട്. ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്സപ്രസ്, ഗുഹാവത്തി-തിരുവനന്തപുരം, ഹൈദരാബാദ്-തിരുവനന്തപുരം, ഖോരക്പൂര്‍-തിരുവനന്തപുരം എന്നീ തീവണ്ടികളാണ് ഇവ.
എ-വണ്‍, എ വിഭാഗം സ്റ്റേഷനുകളിലും പരിസരത്തും റെയില്‍വേ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. റെയില്‍വേ ജീവനക്കാര്‍ താമസിക്കുന്ന കോളനികള്‍, റെയില്‍വേ പരിസരത്തുള്ള സ്ഥാപനങ്ങള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ ശുചീകരിക്കും.
സ്റ്റേഷന് പരിസരം ‘സീറോ വേസ്റ്റ് ‘ആക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. പ്ലാറ്റ്ഫോമിലെ മാലിന്യങ്ങള്‍ ഇടാന്‍ മാലിന്യക്കൊട്ടകള്‍ വെയ്ക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍, ശേഖരിച്ച മാലിന്യം എവിടെ സംസ്കരിക്കണമെന്നത് റെയില്‍വേയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.