സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവേ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി

0
113


സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായി. ചണ്ഡീഗഢിലാണ് സംഭവം.

വീട്ടിലേക്കു തിരിച്ചു വരുന്ന വഴിയില്‍ വെച്ച് ഒരാള്‍ കുട്ടിയെ തടഞ്ഞ് നിര്‍ത്തുകയും അടുത്തുള്ള പാര്‍ക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു.

തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here