10,000 ജീവനക്കാരെ പുനര്‍വിന്യസിപ്പിച്ചു എസ്.ബി.ഐ

0
63

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 10,000 ജീവനക്കാരെ പുനര്‍വിന്യസിക്കുന്നു. അഞ്ച് അനുബന്ധ ബാങ്കുകളെയും മഹിളാ ബാങ്കിനെയും ലയിപ്പിച്ചാണ് പുനര്‍ വിന്യാസം നടത്തുന്നത്. ഡിജിറ്റൈസേഷനും ലയനവും നടന്നതോടെ ജീവനക്കാരുടെ പുനര്‍ വിന്യാസം അത്യാവശ്യമാണെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.

ഏപ്രിലില്‍ ആകെ ഉണ്ടായിരുന്ന ജീവനക്കാര്‍ 2.80 ലക്ഷം ആണ്. എന്നാല്‍ ഇപ്പോള്‍ അത് 2.73 ലക്ഷംആയി. സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെയും സ്വാഭാവിക വിരമിക്കലിലൂടെയുമാണ് 6,622 ജീവനക്കാരുടെ കുറവുണ്ടായത്.

എന്നാല്‍ ഒരേയിടത്തുണ്ടായിരുന്ന പല ബാങ്ക് ശാഖകള്‍ ഒന്നാക്കിയതിനാല്‍ ജീവനക്കാര്‍ അധികമായിട്ടുണ്ടെന്ന് ബാങ്ക് വിലയിരുത്തുന്നു. 594 ബാങ്ക് ശാഖകളാണ് എസ്ബിഐ ലയിപ്പിച്ചത്. ഇതിലൂടെ വര്‍ഷം 1,160 കോടി രൂപ ലാഭിക്കാനുകുമെന്നാണ് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here