സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളുമായി എയര്‍ ഇന്ത്യ. യാത്രാനിരക്കില്‍ വമ്പിച്ച ഇളവാണ് എയര്‍ ഇന്ത്യ നല്കുന്ന ഓഫര്‍. ഈ ഇളവ് ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റുകള്‍ക്കാണ്. 425 രൂപ മാത്രമാണ് ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. രാജ്യാന്തര സര്‍വീസുകള്‍ക്ക് 7000 രൂപയാണ്.
ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഓഗസ്റ്റ് 13 മുതല്‍ 20 വരെയാണ്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 30 വരെയും 2018 ജനുവരി 25 മുതല്‍ മാര്‍ച്ച് 31 വരെയുമാണ് യാത്ര ചെയ്യാന്‍ സാധിക്കുക. ദക്ഷിണേഷ്യന്‍ നഗരങ്ങളായ കാഠ്മണ്ഡു, ധാക്ക, കൊളംബോ, യംഗോണ്‍, കാബുള്‍ എന്നീ സ്ഥലങ്ങളും യാത്രായിളവ് പ്രഖ്യാപിച്ച നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. ആറായിരം രൂപാ നിരക്കില്‍ ദുബായ്, ബഹറിന്‍ എന്നീ നഗരങ്ങളിലേക്കും യാത്ര ചെയ്യാം.
15000 രൂപയാണ് ബങ്കോക്ക്, സിംഗപ്പുര്‍, ഹോങ് കോങ് എന്നിവിടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക്. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മിലാന് തുടങ്ങിയടങ്ങളിലേക്ക് 38000 വും യു എസ് നഗരങ്ങളായ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലേക്ക് 65000 വുമാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി ആറിനുള്ള ജമ്മു- ശ്രീനഗര്‍ യാത്രയ്ക്ക് 425 രൂപയാണ് എയര്‍ ഇന്‍ഡ്യയുടെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബങ്കോക്ക്, സിംഗപ്പുര്‍, ഹോങ് കോങ് എന്നിവിടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 രൂപയാണ്. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മിലാന് തുടങ്ങിയടങ്ങളിലേക്ക് 38000 വും യു എസ് നഗരങ്ങളായ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലേക്ക് 65000 വുമാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി ആറിനുള്ള ജമ്മു- ശ്രീനഗര്‍ യാത്രയ്ക്ക് 425 രൂപയാണ് എയര്‍ ഇന്‍ഡ്യയുടെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.