അംബികയുടെ പ്രതിഫലം തനിക്കും തരണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട കാലം ഉണ്ടായിരുന്നു

0
3381

നായകനേക്കാൾ പ്രതിഫലം വാങ്ങുന്ന നായിക. ആർക്കെങ്കിലും സഹിക്കാനാവുമോ, രാജാവിന്റെ മകനിൽ അഭിനയിക്കാൻ ചെന്നപ്പോൾ എൺപതിനായിരമാണ് മോഹൻലാൽ പ്രതിഫലം ചോദിച്ചത്. അന്ന് അയാൾ വാങ്ങിയിരുന്നതിന്റെ ഇരട്ടി. നിർമാതാവുകൂടിയായ തമ്പികണ്ണന്താനം സമ്മതിച്ചു. നായികയായി അംബികയെ കാസ്റ്റ് ചെയ്യാൻ പോകുമ്പോൾ അവരുടെ അമ്മ ഡിമാന്റ് ചെയ്തത് ഒന്നരലക്ഷം രൂപയാണ്. കമലഹാസന്റ നായികയായി അംബിക അഭിനയിച്ച സമയം കൂടിയാണത്. ഒന്നേകാലിന് കരാർ ഉറപ്പിച്ചു. സിനിമ തീരുമ്പോൾ അംബിക പറഞ്ഞു.
‘ എനിക്ക് ഒരു ലക്ഷം രൂപ തന്നാൽ മതി.’

അതോടെ സംവിധായകൻ ഹാപ്പിയായി. എന്നാൽ എൺപതിനായിരം പ്രതിഫലം പറഞ്ഞുറപ്പിച്ച ലാൽ ഒരു ദിവസം സംവിധായകനോട് വന്നുപറഞ്ഞു. ‘എനിക്കും തന്നുകൂടെ ഒരു ലക്ഷം രൂപ.’ അംബികയുടെ പ്രതിഫലത്തെക്കുറിച്ച് ലാൽ അറിഞ്ഞിരുന്ന. തമ്പി കണ്ണന്താനം എതിർത്ത് ഒരക്ഷരവും പറഞ്ഞില്ല. ഒരു ലക്ഷം രൂപയും കൊടുക്കാമെന്ന് പറഞ്ഞു. മമ്മൂട്ടിയെ വച്ച് പ്ലാൻ ചെയ്ത സിനിമയായിരുന്നു രാജാവിന്റെ മകൻ. എന്നാൽ ഇരുവരും മുമ്പ് ചെയ്ത സിനിമകൾ പരാജയമായത് കൊണ്ട് മമ്മൂട്ടി ഒഴിവായി. എന്നാൽ മൊഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ നിർതാക്കളും തയ്യാറായില്ല. അങ്ങനെയാണ് സംവിധായകൻ നിർമാണ ചുമതല ഏറ്റെടുത്തത്.

ഒരു ഇംഗ്ലീഷ് നോവലിനെ അധികരിച്ചാണ് ആ സിനിമയുടെ സ്‌ക്രിപ്റ്റ് ഒരുങ്ങിയത്.  മമ്മൂട്ടിക്കും കഥയറിയാമായിരുന്നു. ഇഷ്ടപ്പെടുകയും ചെയ്തു. പലപ്പോഴും അതിലെ ഡയലോഗുകൾ പറഞ്ഞ് മമ്മൂട്ടി സംവിധായകനെ ത്രില്ലടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ സംവിധായകൻ മനപ്പൂർവ്വം അതിന് ചെവികൊടുത്തില്ല. ലാലിനെ മറന്നുകളയാതിരിക്കാൻ വേണ്ടിയായിരുന്നു അത്.
എന്നിട്ടും മമ്മൂട്ടി പിണങ്ങിയില്ല. ആ സിനിമയുടെ പൂജാചടങ്ങിൽ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത് മമ്മൂട്ടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here