ആഡംബര ബൈക്കില്‍ അമിത വേഗതയില്‍ പാഞ്ഞ യുവാവ് അപകടത്തില്‍ മരിച്ചു

0
71


ദില്ലി: ആഡംബര ബൈക്കില്‍ അമിത വേഗതയില്‍ പാഞ്ഞ യുവാവ് അപകടത്തില്‍ മരിച്ചു. വിവേക് വിഹാര്‍ സ്വദേശി ഹിമന്‍ഷു ബന്‍സാലാണ് മരണപ്പെട്ടത്. ദില്ലിയിലെ മാന്‍ഡി മെട്രോ സ്‌റ്റേഷന് സമീപമാണ് അപകടം സുഹൃത്തുക്കളുമായി ബൈക്ക് മത്സരം നടത്തുകയായിരുന്നു ബന്‍സാല്‍.

അമിത വേഗത്തില്‍ സഞ്ചരിച്ച സൂപ്പര്‍ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബന്‍സാലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലുംരക്ഷിക്കാനായില്ല.

പിന്നാലെ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ആഡംബര ബൈക്കായ ബെനലി ടിഎന്‍ടി എന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here