എം.കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
71

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ഫീഡിംഗ് ട്യൂബ് മാറ്റാനും വിദഗ്ദ്ധ ചികിത്സക്കുമാണ് ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്.

കരുണാനിധിയെ ഡിസംബറില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ശ്വാസനാള ശസത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ സമയത്ത് ഘടിപ്പിച്ച ഫീഡിംഗ് ട്യൂബാണ് ഇപ്പോള്‍ മാറ്റുന്നത്.

ചെറിയ ചികിത്സാ നടപടികള്‍ക്ക് ശേഷം ഉടന്‍ തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here