എം.കെ.ദാമോദരന്‍ അന്തരിച്ചു

0
89


കൊച്ചി: പ്രമുഖ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമോപദേഷ്ടാവായി നിലകൊണ്ടിരുന്നു. മുൻ അഡ്വ ജനറലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനു വേണ്ടിയും കോടതിയില്‍ ഹാജരായത് വിവാദത്തിനു വഴിവെച്ചു. സർക്കാർ കക്ഷിയായ കേസുകളിൽ എതിര്‍ ഭാഗത്ത് മുഖ്യമന്ത്രിയുടെ നിയമോപദേശകനായ എം.കെ.ദാമോദരന്‍ വന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here