കരുണാനിധി ആശുപത്രിയില്‍

0
71

ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്നതിനായി ഘടിപ്പിച്ച കൃത്രിമ പൈപ്പ് മാറ്റുന്നതിനുവേണ്ടിയാണ് കരുണാനിധിയെ ആശുപത്രിയിലെത്തിച്ചതെന്നും ഒരു മണിക്കൂറിനുള്ളില്‍ മടങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ല. നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് ആല്‍വാര്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസത്തെ ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ഡിംസബര്‍ 15ന് വീണ്ടും കാവേരി ആശുപത്രിയിലെത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here