കാണ്മാനില്ല സോണിയാ ഗാന്ധിയേയും

0
104

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ റായ്ബറേലി മണ്ഡലത്തില്‍. രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ക്കു പിന്നാലെയാണ് സോണിയാ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ വന്നത്.

‘ഞങ്ങളുടെ ലോക്സഭാ എംപിയെ കാണാനില്ല. അവര്‍ എവിടെയാണെന്ന് കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതാണ്” എന്ന് എഴുതിയ പോസ്റ്റുകളാണ് മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ കാണപ്പെട്ടത്. ഈ പോസ്റ്റുകള്‍ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റുകയായിരുന്നു.

ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം രാഹുലും സോണിയയും റായ്ബറേലിയിലും അമേഠിയിലും എത്തിയിരുന്നില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബഹുമാനപ്പെട്ട പാര്‍ലമെന്റേറിയനെ കാണാനില്ല എന്നെഴുതിയ പോസ്റ്ററുകള്‍ രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here