കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയിലേക്കു മാറ്റി .

0
71

തിരുവനന്തപുരം∙ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയിലേക്കു മാറ്റി . നേരത്തെ ജില്ലാ സെഷൻസ് കോടതി വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും അത് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ജില്ലാ കോടതിയെ തന്നെ വീണ്ടും സമീപിക്കുകയായിരുന്നു.

ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കഴിഞ്ഞ തവണ ജില്ലാകോടതി ജാമ്യം നിഷേധിച്ചത്. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയും വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here