തോമസ്‌ ചാണ്ടി വിഷയം ആലപ്പുഴയില്‍ കത്തുന്നു; . മാര്‍ത്താണ്ഡം കായലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

0
89


ആലപ്പുഴ: എന്‍സിപി നേതാവും മന്ത്രിയുമായ തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള അനധികൃത വഴി വെട്ടലും, കായല്‍ നികത്തലും സംഘര്ഷത്തിലേക്ക്. മാര്‍ത്താണ്ഡം കായലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡത്തെ കയ്യേറ്റ ഭൂമിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടി നാട്ടി. ഹോട്ടലിന്റെ ബോര്‍ഡും കസേരകളും തല്ലിത്തകര്‍ത്തു. ഗ്രൂപ്പ് വഴക്കുകളും, മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍റെ മരണവും കത്തി നില്‍ക്കുന്ന എന്‍സിപിയില്‍ തോമസ് ചാണ്ടി വിരുദ്ധര്‍ കടുത്ത നിലപാടുമായി രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തോമസ്‌ ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് എ.കെ.ശശീന്ദ്രന്‍ വിഭാഗം ആവശ്യപ്പെട്ടു. ഈ മാസം 20ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഇക്കാര്യം ആവശ്യപ്പെടും. എന്‍വൈസി പ്രവര്‍ത്തകര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.
കോണ്‍ഗ്രസ് എസ്സില്‍ നിന്ന് എന്‍സിപിയില്‍ എത്തിയവര്‍ പാര്‍ട്ടി വിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് ഇടതുമുന്നണിയില്‍ തുടരാനും ഇവര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട് . എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ആറ് ജില്ലാ പ്രസിഡന്റുമാരാണ് നീക്കത്തിന് പിന്നില്‍. പ്രാഥമിക ചര്‍ച്ച നടന്നതായി നേതാക്കള്‍ അറിയിച്ചു. അതിനിടെ അനധികൃത കെട്ടിടങ്ങളുണ്ടെന്ന പരാതിയില്‍ ആലപ്പുഴ നഗരസഭ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ പരിശോധന നടത്തി. തോമസ് ചാണ്ടി പാടം നികത്തി ലേക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിംഗ് സ്ഥലമൊരുക്കിയെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here