ദോക് ലായിലെ സംഘർഷവുമായി ലഡാക്കിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തിനു ബന്ധമുണ്ടെന്നു ഇന്ത്യന്‍ സൈനിക ഇന്റലിജൻസ്

0
70

ന്യൂഡൽഹി: ദോക് ലായിലെ സംഘർഷവുമായി ലഡാക്കിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തിനു ബന്ധമുണ്ടെന്നു ഇന്ത്യന്‍ സൈനിക ഇന്റലിജൻസ്. മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് ചൈനയുടെ അസാധാരണ കയ്യേറ്റമെന്നും ഇന്റലിജൻസ് വിലയിരുത്തുന്നു.

സൈന്യത്തിനെതിരെ കല്ലേറു നടത്തുന്നത് ആദ്യമായിട്ടാണ്, ആയുധങ്ങളുടെ ഉപയോഗമില്ലാതെ സൈന്യത്തെ പ്രകോപിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങൾ വളർത്തുന്നതിനുമാണ് ചൈന ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. ദോക് ലായിലെ സംഘർഷം തുടരുന്നതിന്നിടെയാണ് ലഡാക് മേഖലയിലെ പാൻഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കടക്കാൻ ചൈന ശ്രമിച്ചത്. എന്നാൽ ഈ ശ്രമം ഇന്ത്യൻ സേന തകർത്തിരുന്നു.

രാവിലെ ആറ് മണിക്കും ഒൻപത് മണിക്കും ഇടയിൽ രണ്ടു തവണയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here