നടീ ആക്രമണക്കേസിലെ മാഡം ആരെന്ന് ഇന്നും വ്യക്തമായില്ല; സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല

0
131


കൊച്ചി: നടീ ആക്രമണക്കെസിലെ മാഡം ആരെന്ന് ഇന്നും വ്യക്തമായില്ല. മാഡം ആരെന്നു വെളിപ്പെടുത്താന്‍ സുനിക്ക് പോലീസ് അനുമതി നല്‍കിയില്ല. നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കെ അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടതാണ്. എന്നാല്‍ മറ്റൊരു കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ സുനിയെ ഹാജരാക്കണം എന്നു പറഞ്ഞു പോലീസ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല.
അതിനിടെ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ റിമാന്റ് കാലാവധി എണറാകുളം സിജെഎം കോടതി ഈ മാസം 30 വരെ നീട്ടി. ഇന്ന് രാവിലെ കോടതിയില്‍ എത്തിയാല്‍ മാഡം ആരെന്നും വമ്പന്‍ ശ്രാവ് ആരെന്നും വ്യക്തമാക്കുമെന്നു സുനി പറഞ്ഞിരുന്നു.
സുനിയെ ഹാജരാക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുനിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ ആരോപിച്ചു. സുനിയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ആളൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here