നിലവിലെ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ ദിലീപിന് നീതി കിട്ടില്ലെന്ന്‍ ദിലീപിന്റെ അമ്മ

0
84

കൊച്ചി: നിലവിലെ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ ദിലീപിന് നീതി കിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ നടന്‍ ദിലീപിന്റെ അമ്മ. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ആവശ്യം. ആദ്യത്തെ അന്വേഷണത്തിലോ പിന്നീടുനടന്ന തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്. സത്യസന്ധമായ അന്വേഷണം വന്നാല്‍ ദിലീപിനെതിരെ കുറ്റംചുമത്താന്‍ കഴിയില്ല.

ദിലീപിന്റെ അമ്മ സരോജം ആവശ്യപ്പെടുന്നു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിത താല്‍പര്യങ്ങളുടേയും ഇരയാണ് ദിലീപ് . കത്തില്‍ അമ്മ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളെ കേസ് എല്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് നീതികിട്ടില്ലെന്നും സരോജം കത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here