ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകര്‍ ഒളിവിലെന്ന് പൊലീസ്;’ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

0
10863

തിരുവനന്തപുരം: ന്യൂസ് 18 കേരളയിലെ തൊഴില്‍ പീഡനത്തില്‍ പ്രതികളായ മാധ്യമപ്രവര്‍ത്തകര്‍ ഒളിവിലെന്ന് പൊലീസ്. അറസ്റ്റ് ഭയന്ന് അവര്‍ ഒളിവിലാണെങ്കിലും പൊലീസ് പിന്നാലെയുണ്ടെന്നും കേസ് അന്വേഷണ ചുമതലയുള്ള കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാര്‍ 24 കേരളയോട് പറഞ്ഞു.

അറസ്റ്റില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം ഇത് ഒരു ക്ലിയര്‍ കേസ് ആണ്. മജിസ്ട്രേട്ട് രഹസ്യമൊഴി എടുത്തിട്ടുണ്ട്. കോടതിയില്‍ എഫ്ഐആര്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ആരുടെ കയ്യിലും കേസ് നില്‍ക്കില്ല കാരണം കേസ് കോടതിയിലാണ്. പ്രമോദ് കുമാര്‍ പറഞ്ഞു.

രാജീവ് ദേവരാജന്‍, ലല്ലു ശശിധരന്‍ പിള്ള, സനീഷ് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്താന്‍ പോലീസ് കാത്തിരിക്കുന്നത്. ഇന്നലെ തന്നെ അറസ്റ്റ് ഉണ്ടായേക്കും എന്നു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാര്‍ 24 കേരളയോട് പറഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരുടെ അറസ്റ്റ്. 306-34 ഐപിസി, എസ് സി-എസ്റ്റി വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തുകയെന്നും കഴക്കൂട്ടം എസിപി പറഞ്ഞിരുന്നു

എന്‍സിപി മന്ത്രിയായിരുന്ന എ.കെ,ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുരുക്കിയതിന്റെ പേരില്‍ മംഗളം ചാനല്‍ സിഇഒ അജിത്ത് കുമാറും, ലേഖകന്‍ ജയചന്ദ്രനും ദിവസങ്ങള്‍ ജാമ്യം ലഭിക്കാതെ അകത്ത് കിടന്നതിന്റെ ആഘാതത്തില്‍ നിന്നും മാധ്യമലോകം വിമുക്തമായി വരുന്നതിന്നിടെയാണ് ഇപ്പോള്‍ അടുത്ത സംഘം മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് നടക്കാന്‍ പോകുന്നത്.

കേരളത്തിലെ മീഡിയയെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന്നിടയിലാണ് മംഗളം സിഇഒ അജിത്ത്കുമാറിനും, ലേഖകന്‍ ജയചന്ദ്രനും അകത്ത് പോകേണ്ടി വന്നത്. മാതൃഭൂമി ചാനലില്‍ നിന്ന് ഉയര്‍ന്നു വന്ന സ്ത്രീ പീഡനക്കേസില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്നു അമല്‍ വിഷ്ണു ദാസും ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിഞ്ഞിരുന്നു.

ന്യൂസ് 18 കേരളയിലെ വളര്‍ന്നു വരുന്ന പ്രതീക്ഷകളില്‍ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടി ജോലി ചെയ്യുന്ന ന്യൂസ് 18 കേരളയിലെ തൊഴില്‍ പീഡനങ്ങളില്‍ മനം മടുത്താണ് ആത്മഹത്യാ ശ്രമം നടത്തിയത്.

പ്രതികളായി അറസ്റ്റ് നേരിടുന്നചാനല്‍ തലപ്പത്തുള്ള മാധ്യമ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ന്യൂസ് 18 കേരളയിലെ ഉന്നത നേതൃത്വം തിരുവനന്തപുരത്ത് വന്നു തമ്പടിച്ചിട്ടും ഒരു ഫലവും ലഭിച്ചില്ലാ എന്നു തെളിയിക്കുന്ന പ്രതികരണമാണ് കഴക്കൂട്ടം എസിപി ഇന്നലെ 24 കേരളയോട് നടത്തിയത്.

മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുരുക്കിയ മംഗളം മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഒരു കരുണയും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ കാണിച്ചിരുന്നില്ല.

മംഗളം മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് നീണ്ടപ്പോള്‍ അന്ന് ഡിജിപി സ്ഥാനത്ത് ഉണ്ടായിരുന്ന ലോക്നാഥ് ബഹ്റയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു വരുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് പക്ഷെ പോലീസ് ഒരു അമാന്തവും കാണിച്ചില്ല. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രികിടക്കയില്‍ കിടന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനെ വിളിച്ച് നേരിട്ട് പരാതി പറയുകയായിരുന്നു എന്നാണു സൂചന.

അറസ്റ്റ് നീളുന്നതിലും. അപവാദ ശരങ്ങള്‍ തുടരുന്നതിലും അസ്വസ്ഥയായ പെണ്‍കുട്ടി പരാതി പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് നീതി ലഭിച്ചിരിക്കും എന്ന ഉറച്ച മറുപടിയാണ് എം.വി.ജയരാജനില്‍ നിന്നും വന്നത്.

ഡിജിപി ലോക്നാഥ് ബഹറയെ നേരിട്ട് വിളിച്ച പെണ്‍കുട്ടിയോട് നീതി ലഭിച്ചിരിക്കും. ഇപ്പോള്‍ തന്നെ അറസ്റ്റിനു കഴക്കൂട്ടം എസിപിയെ വിളിച്ച് ഇപ്പോള്‍ തന്നെ പറയും എന്നാണു ഡിജിപി മറുപടി പറഞ്ഞത്. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഉറപ്പാകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

നിറത്തിന്റെ പേരിലും, ജാതിയുടെ പേരിലും തനിക്ക് പീഡനം ന്യൂസ്‌ ന്യൂസ് 18 കേരളയില്‍ പതിവായിരുന്നെന്നും ജോലിയും തെറിപ്പിക്കാന്‍ ഈ മാധ്യമ പ്രവര്‍ത്തകര്‍ ഒരുങ്ങിയതോടെയാണ് മറ്റ് വഴികള്‍ ഇല്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചതും എന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

പെണ്‍കുട്ടി പരാതിയില്‍ ഉറച്ച് നിന്നതോടെ ന്യൂസ് 18 കേരളയിലെ ഡല്‍ഹിയിലെ ഉന്നതര്‍ നേരിട്ട് വന്നു നടത്തിയ ശ്രമങ്ങള്‍ പരാജയമാകുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ പുറത്താകല്‍ ന്യൂസ് 18 കേരളയില്‍ പതിവാകുകയും കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ സജീവമായി ആരംഭിക്കുകയും ചെയ്ത അവസരത്തില്‍ തന്നെയാണ് ഉന്നത ഭരണ വൃത്തങ്ങളില്‍ നിന്ന് പ്രതികളായ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം വന്നിട്ടുള്ളത്. പ

ക്ഷെ പ്രതികള്‍ ഒളിവില്‍ എന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലാ എന്നും പൊലീസ് വ്യക്തമാക്കുന്നു. ന്യൂസ്‌ 18 കേരളയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് മാറുന്നു എന്നു പൊലീസ് പ്രതികരണം തെളിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here