ബ്ലൂവെയില്‍ മരണം കേരളാ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം

0
67

തിരുവനന്തപുരം: ബ്ലൂവെയില്‍ മരണം കേരളാ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം . ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടില്ല. കഴിഞ്ഞ അഞ്ചുമാസമായി കേരള പൊലീസ് ഇക്കാര്യം നിരീക്ഷിച്ച് വരികയാണ്. ഐജി പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത മനോജ് ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മനോജിന്റെ മരണം സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. 2016 നവംബറിലാണ് ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതായി മനോജ്‌ വീട്ടില്‍ പറയുന്നത്.

എന്നാല്‍ ഗെയിം ലെവലുകളില്‍ പൂര്‍ത്തിയാക്കേണ്ട കൈകളിലെ ടാറ്റു പതിക്കലും മനോജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. ബ്ലൂവെയില്‍ ഗെയിമിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത്തരം ലിങ്കുകള്‍ അടിയന്തിരമായി നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here