മാഡത്തിന്റെ പേര് ഇന്ന് പുറംലോകം അറിയും; പള്‍സര്‍ സുനിയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്ന്

0
183

നടിയെ ആക്രമിച്ച സംഭവത്തിലെ മാഡം ആരെന്ന് പള്‍സര്‍ സുനി ഇന്ന് വെളിപ്പെടുത്തും. മാഡവും സംഭവത്തിന് പിന്നിലെ മുഖ്യ സൂത്രധാരനും ആരെന്നു ദിലീപ് വെളിപ്പെടുത്തിയില്ലെങ്കില്‍ അത് ചെയ്യുമെന്ന് പള്‍സര്‍ സുനി പറഞ്ഞ ദിവസം ഇന്നാണ്. നാളെ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാന്‍ ഇരിക്കെ സുനി നടത്തുന്ന വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാകും എന്നാണ് കരുതുന്നത്. പള്‍സര്‍ സുനി കോടതി മുന്‍പാകെയാകും ഈ വെളിപ്പെടുത്തലുകള്‍ നടത്തുക. എല്ലാം രാവിലെ പതിനൊന്ന് മണിയോടെ വ്യക്തമാകുമെന്ന് അഡ്വക്കേറ്റ് ആളൂര്‍ സൂചന നല്‍കി.

പൊലീസ് നിരീക്ഷണത്തിലുള്ളവര്‍ തന്നെയാകും പുറത്തുവരാന്‍ പോകുന്ന പേരുകളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ പൊലീസ് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. ദിലീപും ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സുനി വെളിപ്പെടുത്തിലന് ഒരുങ്ങുന്നത്.

കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലില്‍ കിടക്കുന്ന വി ഐ പിക്ക് കാര്യങ്ങള്‍ എല്ലാം അറിയാമെന്നും സുനി പറഞ്ഞിരുന്നു. സിദ്ദിഖ് ആണോ സുനി പറഞ്ഞ വമ്പന്‍ സ്രാവെന്ന് നേരത്തേ സംശയങ്ങള്‍ നില്‍നിന്നിരുന്നു. നേരത്തേ ദിലീപിനേയും നാദിര്‍ഷയേയും ആലുവ പൊലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോള്‍ രാത്രി ഇവരെ തേടിയെത്തിയത് സിദ്ദിഖ് ആയിരുന്നു. ഇതിനൊപ്പം മാഡത്തേയും ചര്‍ച്ചയാക്കി. ഇത് സിനിമാ നടിയാണെന്നും പള്‍സര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിന് തൊട്ടു മുമ്പാണ് പുതിയ വെളിപ്പെടുത്തലിന് പള്‍സര്‍ തയ്യാറാകുന്നത്. ഇത് ദിലീപിന്റെ ജാമ്യ സാധ്യതേയും ബാധിക്കും.

ഗൂഢാലോചനയില്‍ സിദ്ദിഖ് നേരിട്ടു പങ്കെടുത്തതായും സംഭവം സംബന്ധിച്ച് കാവ്യക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നും താന്‍ പൊലീസിനെ അറിയിച്ചെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ തന്നോട് വ്യക്തമാക്കിയതായി ജയിലില്‍ സന്ദര്‍ശിച്ച അഭിഭാഷകരില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന സൂചനയാണ് പുറത്തുവരുന്നത്. ദിലീപിനെ ചോദ്യം ചെയ്യാന്‍ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചപ്പോള്‍ പാതിരാത്രിക്ക് അവിടെ എത്തിയ ഏക താരം സിദ്ദിഖായിരുന്നു.

സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് താന്‍ ദിലീപിനെ കാണാന്‍ എത്തിയതെന്നായിരുന്നു അന്ന് സിദ്ദിഖ് പ്രതികരിച്ചത്. മാറിയ സാഹചര്യത്തില്‍ അന്നത്തെ സിദ്ദിഖിന്റെ പൊലീസ് ക്ലബ്ബിലേക്കുള്ള വരവ് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നെന്നും ദിലീപിനെക്കണ്ട് വിവരങ്ങള്‍ അറിയുന്നതിനുള്ള തിടുക്കമായിരുന്നു സിദ്ദിഖിനെ ഇവിടെ എത്തിച്ചതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതിനുശേഷം നടന്ന അമ്മ യോഗത്തിലും ദിലീപിന്റെ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചവരില്‍ ഒരാളാണ് സിദ്ദിഖ്.

സിദ്ദിഖിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ അന്വേഷണ സംഘം ജയിലിലെത്തി മുഖ്യപ്രതി സുനില്‍കുമാറിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. സുനില്‍കുമാര്‍ മൊഴിയില്‍ ഉറച്ചുനിന്നതോടെ കേസില്‍ തെളിവുകളും സാക്ഷിമൊഴികളും ശക്തമാക്കി കൂടുതല്‍ അറസ്റ്റുകള്‍ക്ക് അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ അറസ്റ്റുണ്ടായില്ല. ദിലീപുമായി ചില ബിസിനസ് ഇടപാടുകള്‍ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ‘അമ്മ’യുടെ യോഗത്തിനെത്തിയ നടിമാരെ ചിലര്‍ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും വാര്‍ത്തായിരുന്നു.

ദിലീപും സിദ്ദിഖുമായി അടുത്ത സൗഹൃദമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചില നിര്‍ണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പൊലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാല്‍ ദിലീപിനെ സംശയിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു.ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ സിദ്ദിഖിനെ സംശയ നിഴിലില്‍ നിര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here