ലഡാക്കില്‍ കടന്ന് കയറാന്‍ ചൈനീസ് ശ്രമം ; ഇന്ത്യന്‍ സൈനീകര്‍ പരാജയപ്പെടുത്തി

0
99

നിയന്ത്രണ രേഖ ലംഘിച്ച് ലഡാക്കില്‍ കടന്ന് കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് സമീപത്ത പെന്‍ഗോങ് മേഖലയിലാണ് ചൈനീസ് സൈന്യം കടന്ന് കയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് അരമണിക്കൂറോളം ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി.ദോക്ലാം മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് നിയന്ത്രണ രേഖ ലംഘിച്ച് ചൈനീസ് പട്ടാളക്കാര്‍ ലഡാക്കിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്.

ഇന്ത്യന്‍ ഭാഗത്തെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലയിലേക്ക് ചൊവ്വാഴ്ച രാവിലെ ആറിനും ഒമ്പതിനും ഇടയ്ക്ക് രണ്ട് തവണ അനധികൃതമായി പീപ്പില്‍ ലിബറേഷന്‍ ആര്‍മി പട്ടാളക്കാര്‍ കടന്ന് കയറാന്‍ ശ്രമിച്ചതായതാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പെന്‍ഗോങ് തടാകത്തിന്റെ ഭാഗത്ത് കൂടിയെത്തിയ പട്ടാളക്കാര്‍ കടന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യം വഴി തടസ്സപ്പെടുത്തി. തുടര്‍ന്ന് ചൈനീസ് പട്ടാളാക്കാര്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.കല്ലേറില്‍ ഇരു വിഭാഗത്തിലും പെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here