ലെനയ്ക്ക് ലൂസ് ഫിറ്റ് കോട്ടൺ

0
224


മലയാളത്തിൽ ഏത് വേഷവും ചെയ്യാൻ കെൽപ്പുള്ള ചുരുക്കംചില നടിമാരിൽ ഒരാളാണ് ലെന. നാടൻ, മോഡേൺ വേഷങ്ങൾ ലെനയ്ക്ക് നന്നായി ഇണങ്ങും. മൊയ്തീനിലെ പ്രായമായ ഉമ്മയുടെ റൗക്ക പോലും. പക്ഷെ, താരത്തിന് ഇഷ്ടമുള്ള വസ്ത്രങ്ങൾ ഇതൊന്നുമല്ല. കംഫർട്ടാണ് ലെനയുടെ പ്രയോറിട്ടി. കാഷ്വൽസ് ആണെങ്കിൽ അൽപം ലൂസ് ഫിറ്റ് കോട്ടൺ വസ്ത്രങ്ങളാണ് ഫേവറിറ്റ്. ഒറേലിയ കുർത്തയും മൾട്ടി കളർ കോട്ടൺ പലാസോയും അടുത്തിടെ വാങ്ങി. ആക്സസറീസ് അധികം ഉപയോഗിക്കാറില്ല. കാതിൽ സ്റ്റഡ്സാണ് ഉപയോഗിക്കുന്നത്. കാഷ്വൽസിനൊപ്പം ഡ്രോപ്പിംഗ്സ് ബോറാണ്.

സിംഗിൾ ബോൾഡ് വളകളാണ് ഇഷ്ടം. സ്ട്രോങ്, കോൺഫിഡന്റ് ഫീൽ കിട്ടും. ബോൾഡായി ഡ്രസ് അപ് ചെയ്യുമ്പോൾ. കോൺഫിഡൻസാണ് തന്റെ ഏറ്റവും വലിയ ആക്സസറിയെന്ന് താരം പറയുന്നു. സ്‌റ്റൈലിനൊപ്പം ക്വാളിറ്റിയും നോക്കാറുണ്ട്. പ്രത്യേകിച്ച് കാഷ്വൽസിൽ. വലിയ ബ്രാൻഡ് കോൺഷ്യസ് ഒന്നുമില്ലെന്നും ലെന പറഞ്ഞു. സിനിമകളിലൊക്കെ സാരിയുടുത്ത് തന്നെ കാണാൻ ഭംഗിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് സാരി അപൂർവമായേ അണിയാറുള്ളൂ.

ബാംഗ്ലൂരിൽ ലെനയ്ക്ക് ഫ്ളാറ്റുണ്ട്. ഒഴിവ് സമയങ്ങളിൽ അവിടെ ചെലവഴിക്കാറുണ്ട്. ആ സമയത്ത് ഷോപ്പിംഗ്  നടത്താറുണ്ട്. പിന്നെ കൊച്ചിയിൽ പരിചയമുള്ള ചില കടകളുണ്ട്. ആവശ്യപ്പെടുന്ന രീതിയിലുള്ള സാധനങ്ങൾ അവർ സംഘടിപ്പിച്ച് തരാറുണ്ട്. സിനിമകളിൽ അണിയുന്ന ചില കോസ്റ്റിയൂമുകൾ ഇഷ്ടപ്പെടാറുണ്ട്. കോസ്റ്റിയൂമറോട് അതേ പറ്റി അന്വേഷിക്കും. മെറ്റീരിയൽ കലക്ട് ചെയ്യാവുന്നതാണെങ്കിൽ വാങ്ങും. കോസ്റ്റിയൂമേഴ്സിന് ഇക്കാര്യത്തിൽ നല്ല ധാരണയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here