സി‍യാ​​​റ​​​ ലി​​​യോ​​​ണി​​​ൽ മരണസംഖ്യ 400 കവിഞ്ഞു

0
72


ഫ്രീ​​​ടൗ​​​ൺ: പ്രളയം ബാധിച്ച ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സി‍യാ​​​റ​​​ ലി​​​യോ​​​ണി​​​ൽ മരണസംഖ്യ 400 കവിഞ്ഞു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഫ്രീ​​​ടൗ​​​ണി​​​ൽ മാ​​​ത്രം മുന്നൂറിലധികം പേരാണ് ദുരന്തത്തില്‍ മരിച്ചത് ര​​​ണ്ടാ​​​യി​​​രം പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി. റീജന്റ് മേഖലയില്‍ മഴയെ തുടര്‍ന്ന് മലയുടെ ഒരുഭാഗം ഇടിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇത് വീടുകള്‍ക്കുമേല്‍ പതിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.

ആശുപത്രി മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു. രാജ്യം കടുത്ത ദുരന്തത്തിലൂടെ കടന്നുപോകുന്നതെന്നും അന്താരാഷ്ട്രസഹായം തങ്ങള്‍ക്ക് അത്യാവശ്യമാണന്നും സിയാറലിയോണ്‍ പ്രസിഡന്റ് ഏണസ്റ്റ് ബായി കൊരോമ പറഞ്ഞു.

ഫ്രീ​​​ടൗ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലെ ര​​​ണ്ടു പ്ര​​​ധാ​​​ന​​​ റോ​​​ഡു​​​ക​​​ൾ ചെ​​​ളി​​​നി​​​റ​​​ഞ്ഞ തോ​​​ടു​​​ക​​​ളാ​​​യി മാ​​​റി. ഇ​​​വ​​​യി​​​ലൂ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഒ​​​ഴു​​​കി ന​​​ടക്കുകയാണ്. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു റെ​​​ഡ്ക്രോ​​​സ് അറിയിക്കുന്നു. ഫ്രീ​​​ടൗ​​​ണി​​​ലെ കോ​​​ണാ​​​ട്ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മാ​​​ത്രം 180 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​ത്തി​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.​​​

ദുരന്തത്തില്‍നിന്ന് രക്ഷപെട്ടവര്‍ ബന്ധുക്കളെത്തേടി അലയുകയാണ്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ദരിദ്ര്യരാജ്യങ്ങളിലൊന്നായ സിയാറലിയോണ്‍ പ്രളയക്കെടുതി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here