സെക്രട്ടറിയേറ്റില്‍ 83,091 ഫയലുകള്‍ കെട്ടിക്കിടക്കുന്നു

0
58


സെക്രട്ടറിയേറ്റില്‍ 83,091 തീര്‍പ്പാക്കല്‍ ഫയലുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റവന്യൂ വകുപ്പില്‍ 21210 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ആരോഗ്യവകുപ്പില്‍ 8002 ഫയലുകളും. സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളിലേയും ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ട് എന്ന പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അതാതു വകുപ്പു സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കിയതായി മുഖ്യമന്ത്രി പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായം -7002, ജലവിഭവം -6079, കൃഷി -5281, പട്ടികജാതി/വര്‍ഗ വകുപ്പ് -4642, പൊതുമരാമത്ത് -4216, ധനകാര്യം -3645, വനം -3395, വിജിലന്‍സ് -2453, സാംസ്‌കാരികം -2373, ഊര്‍ജ്ജം -2151, ഭക്ഷ്യം -2140, മൃഗസംരക്ഷണം -2063, നിയമം -1763, പരിസ്ഥിതി -1562, ആസൂത്രണവും സാമ്പത്തികകാര്യവും -1288, തുറമുഖം -1204, വിവര സാങ്കേതികം -802, ആയുഷ് -411, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം -386, സ്റ്റോഴ്‌സ് പര്‍ച്ചേസ് -342, പാര്‍ലമെന്ററി കാര്യം -279, തീരദേശം -248, ഭവനനിര്‍മ്മാണം -154 ഇവയാണ് കെട്ടിക്കിടക്കുന്ന ഫയലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here