സൈനികര്‍ക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക പരിഗണന. സ്വാതന്ത്ര്യദിനത്തിലാണ് ബോര്‍ഡിംഗില്‍ മറ്റു യാത്രക്കാരേക്കാള്‍ സൈനികര്‍ക്ക് പരിഗണന എയര്‍ ഇന്ത്യാക്കാര്‍ നല്കാന് തീരുമാനിച്ചത്. സൈനികരോടുള്ള ബഹുമാനമാണ് ഇത്തരത്തിലുള്ള തീരമാനമെന്ന് എയര്‍ ഇന്ത്യ ചെയര്മാന് അശ്വനി ലോഹാനി പറഞ്ഞു. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരെ വിമാനത്തിലേക്ക് ആദ്യം ക്ഷണിക്കുന്നുവെന്നും അശ്വനി ലോഹാനി കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് നിരക്കിലെ ഇളവ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കാന്‍ തയ്യാറെടുക്കുന്നത് സൈനികര്‍ക്ക് തിരിച്ചടിയായി. എന്നാല്‍ നിലവില്‍ ആഭ്യന്തര സര്‍വീസുകളില്‍ സൈനികര്‍ക്ക് വിമാന നിരക്കില്‍ ഇളവ് നല്കി വരുന്നുണ്ട്. സൈനികര്‍ക്ക് ഇനി ബുക്കിങ് ഓഫീസുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മാത്രമെ നിരക്കില്‍ ഇളവ് ലഭിക്കുകയുള്ളൂ. ചില ട്രാവല്‍ ഏജന്റുകള്‍ ഈ സൗകര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്നതിനാലാണ് ഓണ്‍ലൈന്‍ സേവനം എയര്‍ഇന്ത്യ നിര്‍ത്തിവെക്കാന്‍ കാരണം.
സൈനികര്‍ക്ക് വര്‍ഷങ്ങളായി എയര്‍ ഇന്ത്യ നല്കി വന്നിരുന്ന സേവനമായിരുന്നു ഇത്. സൈനികര്‍ അവരുടെ ഔദ്യോഗിക ഐഡികാര്‍ഡും കുടുംബാംഗങ്ങള്‍ ആശ്രിത കാര്‍ഡും അപ്ലോഡ് ചെയ്താല്‍ ആഭ്യന്തര സര്‍വീസുകളിലെ എക്കണോമി ക്ലാസില്‍ 50 ശതമാനം ഇളവാണ് അനുവദിച്ചിരുന്നത്. ഇനി ഈ ഇളവ് ലഭിക്കണമെങ്കില്‍ നേരിട്ട് ബുക്ക് ചെയ്യേണ്ടി വരും.