അതിരപ്പള്ളി: വെള്ളച്ചാട്ടത്തിന്റെ ഭംഗി നിലനിര്‍ത്തി പദ്ധതി നടപ്പാക്കും- മുഖ്യമന്ത്രി

0
79

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത തരത്തില്‍ ജലവൈദ്യുതി പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലാണ് പദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയില്‍ എല്ലാവരുമായും സമവായത്തിനാണു ശ്രമിക്കുന്നത്. ഒരുതുള്ളി വെള്ളംപോലും പാഴാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

പദ്ധതിയെ എതിര്‍ത്തിരുന്ന പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും അനുകൂലസ്വരങ്ങളുണ്ടായി. സമവായത്തിലൂടെ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടെടുത്തു. ഉമ്മന്‍ചാണ്ടിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് എം.എം.മണിയും പ്രതികരിച്ചു. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്നും എം.എം.മണി പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ സിപിഐക്ക് എല്ലാ കാലത്തും ഒരേ സമീപനമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ പദ്ധതിയുടെ നിര്‍മാണം തുടങ്ങിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here