
ആഭ്യന്തര വിമാനയാത്രയിലെ വിമാനയാത്രകളുടെ ലഗേജിന്റെ ‘ഭാരം’ വീണ്ടും വര്‍ധിക്കുന്നു. മറ്റൊന്നു കൊണ്ടല്ല, 15 കിലോയില്‍ കൂടുതലാണ് ലഗേജിന്റെ ഭാരമെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം.
15 മുതല്‍ 20 വരെ അധികം വരുന്ന ലഗേജുകള്‍ക്ക് കിലോയ്ക്ക് 100 രൂപയേ ഈടാക്കാനാവൂ എന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ
വിമാന കമ്പനികള്‍ക്ക് മുമ്പ് 15 കിലോയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജ് പുനഃസ്ഥാപിക്കാം. 20 കിലോ വരെ അധികം വരുന്നതിന് 350/ കിലോ എന്ന രീതിയിലായിരുന്നു ഈടാക്കിയിരുന്നത്.
15-20 വരെ അധികം വരുന്ന ലഗേജിന് 350 ഈടാക്കുന്നതിനെതിരെ യാത്രക്കാര്‍ വ്യാപകമായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നൂറു രൂപക്ക് മുകളില്‍ ഈടാക്കാന്‍ പാടില്ലെന്ന ഉത്തരവ് ഇറക്കിയത്.
ലഗേജുകള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡിജിസിഎക്ക് അധികാരമില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ബുധനാഴ്ച ഉത്തരവ് റദ്ദാക്കിയത്. 20 കിലോയ്ക്ക് അപ്പുറം എത്ര തുകയും ഈടാക്കുകയും ചെയ്യാം.