ആരെയും കാണിക്കാത്ത ഹാദിയയുടെ മുറിയില്‍ രാഹുല്‍ ഈശ്വരിന്റെ സെല്‍ഫി

0
6587


മതം മാറിയതിന്റെ പേരില്‍ ഹൈകോടതി വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഇശ്വര്‍ സന്ദര്‍ശനം നടത്തി. നേരത്തെ സ്വന്തം മേല്‍വിലാസത്തില്‍ വരുന്ന കത്തുകള്‍ പോലും സ്വീകരിക്കാന്‍ ഹാദിയയെ അനുവദിച്ചിരിന്നുല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസ് സന്ദര്‍ശാനുമതി നിഷേധിച്ചിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാലാണ് സന്ദര്‍ശാനുമതി നല്‍കാത്തതെന്നായിരുന്നു വാദം. ഇയൊരു സാഹചര്യത്തില്‍ ആര്‍.എസ്.എസ് സംവാദകന്‍ രാഹുല്‍ ഈശ്വറിന് ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത് വിവാദത്തിനിടയാക്കിയിരിക്കുകയാണ്.
ഹാദിയക്കും അച്ഛനുമൊപ്പം മുറിയില്‍ നിന്നാണ് രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി ചിത്രങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും പല തവണ ഹാദിയയെ കാണുവാന്‍ സന്ദര്‍ശനാനുമതിക്കായി പൊലീസില്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സ്ത്രീകളായിരുന്നിട്ടു കൂടി ഇവിടെയെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധികള്‍ക്കും പ്രവേശനാനുമതി നിഷേധിച്ചിരുന്നു.
കനത്ത പൊലീസ് സുരക്ഷയാണ് ഹാദയയുടെ വീടിനും പരിസരത്തും ഒരുക്കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. ഡി.വൈ.എസ്.പി ചുമതലപ്പെടുത്തുന്ന ഓരോ സബ്ഡിവിഷനിലെ എസ്‌ഐയുടെ കീഴിലുള്ള 27പൊലീസുകാര്‍ വീതം ഓരോ ദിവസവും ഹാദിയയുടെ സുരക്ഷ ചുമതല വഹിക്കുന്നുണ്ട്. കൂടാതെ ഹാദിയയുടെ മുറിക്കുള്ളില്‍ വനിതാ പൊലീസുകാരും കാവലിനുണ്ട്.
പുറത്ത് നിന്ന് ആരെയും ഹാദിയയെ കാണുവാന്‍ അനുവദിക്കുന്നില്ലെന്ന് പറയുമ്പോള്‍, രാഹുല്‍ ഈശ്വറിന്റെ സെല്‍ഫി ഇതെല്ലാം പൊളിച്ചെഴുതുകയാണ്. എല്ലാ ന്യായീകരണ വാദങ്ങളെയും ഭേദിച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിക്കുമ്പോള്‍, പൊലീസിന്റെയും ഹാദിയയുടെ വീട്ടുകാരുടെയും സംഘപരിവാര്‍ ബന്ധമാണ് വെളിവാകുന്നതെന്ന സംശയം ശക്തമാണ്. നിലവില്‍ സുപ്രീംകോടതിയില്‍ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി കേസ് എന്‍ഐഎയെ ഏല്‍പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here