ആവശ്യം പണം; ജയിലില്‍ നിന്നും ഭീഷണി കോളുമായി നിസാം

0
107

പണം നല്‍കണമെന്നാവശ്യപ്പെട്ട് ജയിലില്‍ നിന്നു വീണ്ടും ഭീഷണി കോളുമായി മുഹമ്മദ് നിഷാം. നിഷാമിന്റെ തന്റെ സ്ഥാപനത്തിലെ മാനേജര്‍ക്കാണ് ഭീഷണികോള്‍. സംഭവത്തില്‍ തൃശൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമാണു നിഷാമിന്റെ ഭീഷണി വന്നതെന്നു മാനേജര്‍ പി.ചന്ദ്രശേഖരന്‍ പറയുന്നു. വളരെ മോശമായ രീതിയില്‍ ആക്രോശിച്ചായിരുന്നു നിഷാമിന്റെ സംസാരം.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം സഹതടവുകാരുടെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ നിന്ന് സഹോദരന്മാരെ വിളിച്ച് ഭീഷണിപ്പെടുത്തിയത് അടുത്തിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ ജയില്‍ അധിക്യതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിന്റെ പിന്നാലെയാണ് മാനേജരേയും വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here