ഇതു ചരിത്രം, പദ്മ പുരസ്ക്കാരം ഇനി ജനങ്ങളിലൂടെയും

0
163

പത്മ അവാര്‍ഡുകള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമാണ് പത്മ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം നല്‍കാന്‍ അധികാരമുള്ളത്.രാജ്യത്തെ യുവസംരഭകര്‍ക്കായി നീതി ആയോഗ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്.

”ഇനി മുതല്‍ ആര്‍ക്കും ഓണ്‍ലൈനായി പത്മ അവാര്‍ഡുകള്‍ക്കുള്ള ശുപാര്‍ശകള്‍ നല്‍കാം. ഇതുവരെ മന്ത്രിമാരുടെ ശുപാര്‍ശ അനുസരിച്ചാണ് പത്മ അവാര്‍ഡുകള്‍ നല്‍കി കൊണ്ടിരുന്നത്. ആ നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളയുകയാണ് ഇനി മുതല്‍ ആര്‍ക്കും ഒരു വ്യക്തിയെ പത്മ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യാം. അറിയപ്പെടാതെ കിടക്കുന്ന പല ഹീറോകളേയും രാജ്യം ഇനി തിരിച്ചറിയും…” പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഓരോ പൗരനും ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. എല്ലാവരുടേയും സംഭാവനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.സര്‍ക്കാരും സര്‍ക്കാര്‍ പദ്ധതികളും മാത്രം പോരാ പുതിയൊരു ഇന്ത്യയെ സൃഷ്ടിച്ചെടുക്കാന്‍. അതിന് ഓരോ പൗരന്‍മാരും പ്രയത്നിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.പത്മ അവാര്‍ഡുകള്‍ പലപ്പോഴും ഉന്നതസ്വാധീനമുള്ളവര്‍ക്കും അനഹര്‍ഹര്‍ക്കും ലഭിക്കുന്നുണ്ടെന്നും ഇതൊഴിവാക്കാന്‍ പൊതുജനങ്ങള്‍ക്കും പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കാന്‍ അവസരം കൊടുക്കണമെന്നും നേരത്തെ പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here