ദുല്‍ക്കര്‍ സല്മാന് ഫെയ്സ്ബുക്കില്‍ അമ്പത് ലക്ഷം ലൈക്സ്. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു നടന്റെ പേജ് അമ്പത് ലക്ഷം ലൈക്സ് പിന്നിടുന്നത്.മലയാളത്തില്‍ മാത്രമല്ല തമിഴിലും ആരാധകരുള്ള താരമാണ് ദുല്‍ക്കര്‍. പ്രേക്ഷകര്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതി തന്നെയാണ് ഈ നേട്ടത്തിന് കാരണം.മകളുടെ കുഞ്ഞിക്കൈയ്യുടെ ഒരു മനോഹരചിത്രം പോസ്റ്റ് ചെയ്താണ് ഈ സന്തോഷം ദുല്‍ക്കര്‍ പങ്കുവച്ചത്.ഇതിനിടെ താരം ബോളിവുഡിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. നടന് ഇര്ഫാന് ഖാനൊപ്പമാണ് താരത്തിന്റെ അരങ്ങേറ്റം. അക്ഷയ് ഖുറാനയാണ് സംവിധാനം.ഹുസൈന് ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷൂട്ടിങ് സെപ്റ്റംബറില്‍ തുടങ്ങും.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.