കാലവര്‍ഷം കനിയാത്ത അവസ്ഥയില്‍ കേരളം രൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് സൂചന

0
89


തിരുവനന്തപുരം: കാലവര്‍ഷം കനിയാത്ത അവസ്ഥയില്‍ കേരളം രൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് സൂചന. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. മണ്‍സൂണില്‍ മഴയില്ലാത്തതാണ് സംസ്ഥാനം പ്രതിസന്ധിയിലാകാന്‍ കാരണം.

പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികള്‍ക്ക് അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപം നല്‍കും. രാജ്യത്തൊട്ടാകെ ഈ സീസണില്‍ നല്ല മഴയാണ് ലഭിച്ചത്. എന്നാല്‍ മഴ പ്രസാദിക്കാറുള്ള കേരളത്തില്‍ മഴ വന്നില്ല. ഡാമുകളിലെ ജലനിരപ്പ് കുറവാണ്. വൈദ്യുതി ഇപ്പോള്‍ തന്നെ പുറത്ത് നിന്നും വാങ്ങേണ്ട അവസ്ഥയും വന്നിട്ടുണ്ട്.

പ്രതീക്ഷിച്ചതിലും 29 ശതമാനം മഴക്കുറവാണ് ഈ മണ്‍സൂണില്‍ രേഖപ്പെടുത്തിയത്. മണ്‍സൂണ്‍ സീസണില്‍ ഇനി 45 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ കുറവ് നികത്താന്‍ ആവശ്യമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്ല.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ തുലാവര്‍ഷത്തിലാണ് ഇനി പ്രതീക്ഷ. മഴക്കുറവ് തുടര്‍ന്നാല്‍ കുടിവെള്ള വിതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here