ജയലളിതയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

0
76

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.ഒ പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന പക്ഷത്തിന്റെയും എടപ്പാടി പളനിസ്വാമി പക്ഷത്തിന്റെയും ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം.വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷിക്കുക. ഒ പനീര്‍ശെല്‍വം പക്ഷത്തിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കാനും തീരുമാനമായി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിത മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നു തന്നെ സജീവമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here