ഡോ. കെ വാസുകി തിരുവനന്തപുരം കലക്ടര്‍

0
270


തിരുവനന്തപുരം: അഞ്ച് ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ശുചിത്വ മിഷന്‍ ഡയറക്ടറായിരുന്ന ഡോ. കെ വാസുകിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍.

ലോട്ടറി ഡയറക്ടര്‍ എസ് കാര്‍ത്തികേയനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു. ടി വി അനുപമയെ ആലപ്പുഴ കളക്ടറാക്കി. പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനേയും കോട്ടയം കളക്ടറായി നവ് ജ്യോക് ഖോസയെയും നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here