നടപ്പാതയില്‍ ഹൈടെന്‍ഷന്‍ കേബിള്‍ , നിയമലംഘനം ഹൈക്കോടതിക്ക് മുന്നില്‍

0
248


കാല്‍നടയാത്രികര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കേരളാ ഹൈക്കോടതിക്ക് മുന്നില്‍ കെ.എസ്.ഇ.ബിയുടെ നിയമലംഘനം. ബാനര്‍ജി റോഡില്‍ നിന്നും സബ് ജയിലേക്കുള്ള ഇ.ആര്‍.ജി റോഡില്‍ ഹൈക്കോടതിയുടെ തെക്ക് കിഴക്കേ ഗേറ്റിനു മുന്‍ വശത്താണ് നടപ്പാതയില്‍ കെ.എസ്.ഇ.ബി ഹൈടെന്‍ഷന്‍ കേബിള്‍ നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിക്ക് അടുത്തുള്ള സൂയി-സമ്മിറ്റ് എന്ന ഫ്‌ലാറ്റിലേക്കുള്ള ഹൈടെന്‍ഷന്‍ കേബിള്‍ ആണിത്.ഇവിടെ പലപ്പോഴും വഴിയാത്രക്കാര്‍ കേബിള്‍ ചാടിക്കടന്നു പോകാന്‍ ശ്രമിക്കുമ്പോള്‍ തട്ടി വീണ് അപകടം ഉണ്ടാകാറുണ്ട്. കൊച്ചി കോര്‍പറേഷന്റെ കീഴിലുള്ള റോഡില്‍ നടന്ന നിയമലംഘനം അവരും കണ്ട മട്ടു വെച്ചിട്ടില്ല. ഫ്‌ലോര്‍ ടൈല്‍ പതിച്ചു മനോഹരമാക്കിയ നടപ്പാതയാണ് കെ.എസ്.ഇ.ബി കയ്യേറി തടസം ഉണ്ടാക്കിയത് എന്നത് പലവട്ടം ശ്രദ്ധയില്‍ പെടുത്തിയിട്ടും, രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി കൈക്കൊള്ളാന്‍ കോര്‍പറേഷന്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് പീപ്പിള്‍സ് ലീഗല്‍ വെല്‍ഫയര്‍ ഫോറം സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് സി.എസ്.സുമേഷ് കൃഷ്ണ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here